INDIA

മനോരമ സമ്പാദ്യം–ജിയോജിത് സെമിനാർ നാളെ കൊച്ചിയിൽ


കൊച്ചി ∙ മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ ഓഹരി – മ്യുച്വൽ ഫണ്ട് നിക്ഷേപ ബോധവൽക്കരണ പരമ്പരയുടെ 25-ാമത് സെമിനാർ നാളെ. പനമ്പിള്ളി നഗർ മലയാള മനോരമ ഓഫിസിലെ സെമിനാർ ഹാളിൽ രാവിലെ 9.30ന് വീഗാലാൻഡ് ഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടറും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ സി. ജെ. ജോർജ് പ്രഭാഷണം നടത്തും.സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഉണ്ടായിരിക്കും. വിജയികൾക്ക് സമ്മാനങ്ങളും നൽകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡിമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും. റജിസ്‌ട്രേഷനും വിവരങ്ങൾക്കും: 9961188401. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button