മരംമുറിക്കാൻ അനുമതിതേടി തമിഴ്നാട്; കേരളം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതിതേടി തമിഴ്‌നാട് നല്‍കിയ അപേക്ഷയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. കേരളത്തിനാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ കേരളത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അണക്കെട്ടിന് സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ നേരത്തെ തമിഴ്‌നാട് നല്‍കിയ അപേക്ഷ കേരളം നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മെയ് 14-ന് തമിഴ്‌നാട് പുതിയ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ 35 ദിവസത്തെ സമയം തങ്ങള്‍ക്ക് ഉണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. തുടര്‍ന്നാണ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ തമിഴ്‌നാടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
Source link