WORLD
മരുന്നു കഴിക്കാതെ 0, കഴിച്ചുകഴിഞ്ഞ് 5: ആ ‘റീഡിങ്ങിൽ’ തെളിഞ്ഞത് ഷിദീഷിന്റെ സത്യം

കോഴിക്കോട്∙ ബ്രത്തലൈസറിൽ തെറ്റായി റീഡിങ് രേഖപ്പെടുത്തിയതിന് ജോലി ചെയ്യാൻ അനുവദിക്കാതിരുന്ന കെഎസ്ആർടിസി ഡ്രൈവർ തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിനും വിജിലൻസ് ബോർഡിനു മുന്നിലും ഹാജരായി. കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷാണ് പരിശോധനകൾ പൂർത്തയാക്കിയത്.ഹോമിയോ മരുന്നുമായാണ് പരിശോധനയ്ക്ക് എത്തിയതെന്ന് ഷിദീഷ് പറഞ്ഞു. ആദ്യം മരുന്ന് കഴിക്കാതെ പരിശോധന നടത്തി. അപ്പോൾ റീഡിങ് പൂജ്യമാണ് കാണിച്ചത്. പിന്നീട് മരുന്നു കഴിച്ചശേഷം പരിശോധിച്ചപ്പോൾ റീഡിങ് 5 കാണിച്ചു. ഇതോടെ താൻ മദ്യം കഴിച്ചിട്ടല്ല റീഡിങ് കാണിച്ചതെന്ന് ബോർഡിന് ബോധ്യപ്പെട്ടു. നടപടി ഉണ്ടാകില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. അടുത്ത ദിവസം മുതൽ ജോലിക്ക് പ്രവേശിക്കുമെന്നും ഷിദീഷ് പറഞ്ഞു.
Source link