KERALA

ട്യൂമർ ചികിത്സയ്ക്ക് ലൈസൻസില്ലാതെ അക്യുപങ്ചർ; ചൈനീസ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


യോ​ഗ്യതയില്ലാത്ത ഡോക്ടറിൽ നിന്ന് അക്യുപങ്ചർ ചികിത്സ സ്വീകരിച്ച ചൈനീസ് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭാര്യയുടെ നിർദേശപ്രകാരം അയോ​ഗ്യനായ വ്യക്തിയിൽ നിന്ന് ട്യൂമറിന് ചികിത്സതേടിയ ​ഗാവോയ്ക്കാണ് തലരാനിഴയ്ക്ക് ജീവൻ തിരികെക്കിട്ടയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ​ഗാവോയുടെ ഭാര്യ ജാങ് ഒരു സുഹൃത്ത് വഴിയാണ് ഈ വ്യാജഡോക്ടറെ കണ്ടെത്തിയത്. ​ഗാവോയുടെ ഫൈബ്രോമ ഭേദമാക്കിത്തരാമെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ, സൂചി കുത്താൻ ആരംഭിച്ചതോടെ ​ഗാവോയുടെ നില അതിവേ​ഗം വഷളായി. ചികിത്സ ഫലിക്കാതെ വന്നതോടെ ഇദ്ദേഹത്തിന് ശ്വാസതടസ്സവും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടു.


Source link

Related Articles

Back to top button