WORLD
‘അനുമതി ലഭിച്ചാൽ ഇന്ന് കാണും’; ജെ.പി.നഡ്ഡ–വീണാ ജോർജ് കൂടിക്കാഴ്ചയിൽ അനിശ്ചിതത്വം

ഡൽഹി∙ ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നിൽ അനിശ്ചിതത്വം. കൂടിക്കാഴ്ചയ്ക്കു സമയം ലഭിക്കുകയാണെങ്കിൽ ഇന്നു തന്നെ കാണുമെന്നും അല്ലെങ്കിൽ മറ്റൊരു ദിവസം അദ്ദേഹത്തെ കാണുമെന്നും വീണാ ജോർജ് പറഞ്ഞു. ‘‘ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് കേന്ദ ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണുന്നതെന്നു വീണാ ജോർജ് പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. അത് ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കാണും. അല്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും കൂടിക്കാഴ്ചയ്ക്ക് എത്തും’’– വീണാ ജോർജ് പറഞ്ഞു.
Source link