WORLD

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്, അന്വേഷണം


മലപ്പുറം∙ പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ യുവാവിന് ഗുരുതര പരുക്ക്. പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. കോടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിൽ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു ഉത്സവത്തിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാന് (37) ഗുരുതരമായി പരുക്കേറ്റു. ലുക്മാന്റെ കഴുത്തിന് വെടിയേറ്റതായാണു പ്രാഥമിക വിവരം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടശ്ശേരി സ്വദേശികളാണ് വെടിയുതിർത്തതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button