WORLD

മലപ്പുറത്ത് സ്കൂളിൽ സംഘർഷം: മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു


മലപ്പുറം∙  പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. 3 പേർക്കു കുത്തേറ്റു. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്ച പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാർഥി പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്. പരീക്ഷ കഴിഞ്ഞ ശേഷം മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാർഥി മൂന്ന് കുട്ടികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാൽ ഈ വിദ്യാർഥിയെ പൊലീസ് താക്കീത് ചെയ്തിരുന്നതായും വിവരങ്ങളുണ്ട്.


Source link

Related Articles

Back to top button