KERALA

മലയാളത്തിന് വൻ കടമ്പ ! സിബിഎസ്ഇ വിദ്യാർഥികൾക്ക് എ വണ്ണിന് 100-ൽ 99-വേണം


കൊച്ചി: മാതൃഭാഷയെ സ്നേഹിക്കണമെന്ന് ആഹ്വാനംചെയ്യുമ്പോഴും സിബിഎസ്ഇ വിദ്യാർഥികൾക്കു മുന്നിൽ മലയാളഭാഷാപഠനം വൻ കടമ്പയാകുന്നു. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ വേണ്ടത് മലയാളത്തിനാണ്. 100-ൽ 99 മാർക്ക് നേടിയാലേ മലയാളത്തിൽ എ വൺ ലഭിക്കൂ. സയൻസിന് 89-ഉം ഇംഗ്ലീഷിന് 90-ഉം ഒക്കെ കട്ട് ഓഫ് മാർക്ക് വെച്ച സ്ഥാനത്താണ് മലയാളത്തിന് ഇത്രയും ഉയർന്ന മാർക്ക് നിശ്ചയിച്ചത്.മലയാളം ഉൾപ്പെടെയുള്ള രണ്ടാംഭാഷകളിൽ വിദ്യാർഥികൾക്ക് ഓപ്ഷന് അവസരമുണ്ട്. മലയാളം വേണ്ടെങ്കിൽ പകരം ഹിന്ദിയോ സംസ്‌കൃതമോ ഫ്രഞ്ചോ ഒക്കെ പഠിക്കാനാകും. ഈ സാഹചര്യത്തിൽ മലയാളത്തിന്റെ കട്ട് ഓഫ് മാർക്ക് ഉയർത്തിയത് മാതൃഭാഷയെ ബാധിക്കുമെന്ന് ഭാഷാസ്നേഹികളും സാഹിത്യകാരൻമാരും അധ്യാപകരുമൊക്കെ ചൂണ്ടിക്കാട്ടുന്നു. മലയാളത്തിനെക്കാൾ കുറവാണ് ഹിന്ദിക്കും (94) സംസ്‌കൃതത്തിനും (91) നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാർക്ക്. മലയാളത്തിന് മാർക്ക് കുറഞ്ഞ് ഫുൾ എ വൺ നേട്ടം ഇല്ലാതെപോകുമെന്ന ആശങ്കയിൽ വിദ്യാർഥികൾ മറ്റു ഭാഷകൾ രണ്ടാംഭാഷയായി തിരഞ്ഞെടുത്തേക്കും.


Source link

Related Articles

Back to top button