KERALA

കടലമ്മ കടൽ കടന്നു, ചിക്കാ​ഗോയിൽ കല്യാണവിരുന്നിൽ വേടന്റെ റാപ്; ചുവടുവെച്ച് അമേരിക്കക്കാർ


വേടന്റെ മലയാളം റാപ്പിന് അമേരിക്കക്കാര്‍ ചുവടുവെക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. ‘കൊണ്ടല്‍’ എന്ന സിനിമയ്ക്കുവേണ്ടി സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ വേടന്‍ എഴുതി പാടിയ കൊണ്ടല്‍ സോങ്ങാണ് കടല്‍ കടന്ന് അമേരിക്കയിലെത്തിയത്. ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’ എന്ന് തുടങ്ങുന്ന പാട്ടിന് ഒരു വിരുന്നില്‍ അമേരിക്കന്‍ പൗരന്മാര്‍ അടക്കം ചുവടുവെക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്.ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍- വേടന്റെ താളത്തിന് ചുവടുവെക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.


Source link

Related Articles

Back to top button