KERALA
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2026; ഡോ. വി. വേണു ഡയറക്ടര്‍ ആന്‍ഡ് ക്യുറേറ്റര്‍

കോഴിക്കോട്: 2026 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഡയറക്ടര്‍ ആന്‍ഡ് ക്യുറേറ്ററായി ഡോ. വി. വേണു ചുമതലയേറ്റു. മുന്‍ ചീഫ് സെക്രട്ടറിയായ ഡോ. വി. വേണു സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, കേന്ദ്ര ടൂറിസം വകുപ്പ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി, നാഷ്ണല്‍ മ്യൂസിയം ഡല്‍ഹി തലവന്‍, റീബില്‍ഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സനാണ്. അഭിനേതാവും നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ.
Source link