മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം; ഷാഫി പൂവത്തിങ്കലും ആതിരാ സദാനന്ദും വിജയികള്‍

തൃശ്ശൂര്‍: മാതൃഭൂമി ആഴ്ചപ്പതിപ്പ് കലാലയവിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കഥയില്‍ ഷാഫി പൂവത്തിങ്കലും (‘റഖീബിനും അത്തീതിനുമിടയിലെ നൊണകള്‍’) കവിതയില്‍ ആതിരാ സദാനന്ദും (‘ഘമേലവാല’) ജേതാക്കള്‍. സി.വി. ഗൗരി (‘കനാ കണ്ടേന്‍ തോഴി നാന്‍’), കെ. മേഘ്ന (‘കണ്ടനാര്‍ കേളന്‍’) എന്നിവര്‍ കഥയിലും അതുല്‍ പൂതാടി (‘ഉപ്പിലമുത്തി’), എ.വി. ശ്രീവാസ് (‘ഭാഷയില്ലാത്തൊരപ്പന്റെ പേച്ച്’) എന്നിവര്‍ കവിതയിലും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിയാണ് ഷാഫി പൂവത്തിങ്കല്‍. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയാണ്.മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ ആതിരാ സദാനന്ദ് കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് വിഭാഗം ഗവേഷണവിദ്യാര്‍ഥിയാണ്. തിരുവനന്തപുരം വില്ലിയറ സ്വദേശി സി.വി. ഗൗരി കേരള ലോ അക്കാദമി നാലാംവര്‍ഷ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ കാരാല്‍ തെരു സ്വദേശി കെ. മേഘ്ന കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗം ഗവേഷണവിദ്യാര്‍ഥിയാണ്. കണ്ണൂര്‍ പാലയാട് സ്വദേശിയായ അതുല്‍ പൂതാടി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഗവേഷണവിദ്യാര്‍ഥിയാണ്. തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എ.വി. ശ്രീവാസ് ഇലന്തൂര്‍ സിടിഇയിലെ ബിഎഡ് വിദ്യാര്‍ഥിയാണ്.
Source link