WORLD

‘രാത്രി 11 വരെ ട്രഷറി തുറന്നു, നഷ്ടപരിഹാരമായി 26 കോടി കെട്ടിവച്ചു; എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ്’


കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരമായ 26 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ കോടതിയിൽ കെട്ടിവച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ. രാത്രി 11 മണി വരെ ട്രഷറി പ്രവർത്തിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രാത്രി വൈകി പണം കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.ഇതോടെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പദ്ധതി നിർമാണ ഉദ്ഘാടനത്തിനുള്ള പന്തൽ കെട്ടാൻ ആരംഭിച്ചു. പന്തൽ നിർമിക്കാനുള്ള സാധനങ്ങൾ എസ്റ്റേറ്റ് പരിസരത്ത് എത്തിച്ചെങ്കിലും കോടതി ഉത്തരവ് വരാത്തതിനാൽ നിർമാണം തുടങ്ങിയില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് നിർമാണം തുടങ്ങിയത്. 27ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി നിർമാണം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും.


Source link

Related Articles

Back to top button