KERALA
മാധ്യമപ്രവർത്തനത്തിൽ നിന്ന് പവർലിഫ്റ്റിങ്ങിലേക്ക്; സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മെഡൽനേടി ശിവപ്രിയ

കൊച്ചി: മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് പവര്‍ലിഫ്റ്റിങ്ങിലേക്ക് ചുവടുമാറ്റി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മിന്നുംവിജയം നേടി ശിവപ്രിയ. മാതൃഭൂമി ന്യൂസിലെ മുന്‍ വാര്‍ത്താ അവതാരകയായിരുന്നു മുളന്തുരുത്തി സ്വദേശി ശിവപ്രിയ. ആലപ്പുഴയില്‍ നടന്ന സംസ്ഥാന പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലാണ് ശിവപ്രിയ മെഡല്‍ നേടിയത്. വ്യായാമം എന്ന നിലയില്‍ ജിമ്മിലെത്തിയ ശിവപ്രിയയുടെ പവര്‍ലിഫ്റ്റിങ്ങിനുള്ള കഴിവ് തിരിച്ചറിഞ്ഞത് കോച്ച് മനോഹറാണ്. പിന്നാലെ പവര്‍ലിഫ്റ്റിങ്ങിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതോടെ ശിവപ്രിയയ്ക്കും ഇതില്‍ താല്‍പര്യം തോന്നിത്തുടങ്ങി. പവര്‍ലിഫ്റ്റിങ്ങില്‍ ഏഷ്യന്‍ ചാമ്പ്യനായ ബീനാ മേരിയുടെ പിന്തുണയും ശിക്ഷണവുംകൂടി ആയതോടെ സംഗതി ശരിക്കും പവറായി.
Source link