INDIA

മാന്ദ്യഭീതിയിൽ തകർന്നടിഞ്ഞ് ഏഷ്യൻ വിപണികൾ, ഇന്ത്യ വിക്സ് മുന്നേറിയത് 60%വരെ


ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് മാത്രം 68% വരെ മുന്നേറി 13ൽ നിന്നും 23ൽ എത്തിയതോടെ ഇന്ത്യൻ വിപണി ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ നഷ്ടം നേരിട്ടു. ട്രംപിന്റെ പകരചുങ്കത്തിന് ചൈന പ്രതികാരതീരുവയുമായി വന്നതോടെ ഇന്ന് ചൈനീസ് വിപണിയും തകർന്നു പോയി. ചൈന 10% വരെ വീണപ്പോൾ ഹോങ്കോങ്ങിന്റെ ഹാൻസെങ് സൂചിക 12% നഷ്ടം നേരിട്ടു. ജപ്പാന്റെ നിക്കായി സൂചിക 7.68 %വും, കൊറിയയുടെ കോസ്‌പി സൂചിക 5.57%വും നഷ്ടം കുറിച്ചു. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിൽ നിന്നും കരകയറുന്നത് പ്രതീക്ഷയാണ്. അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് നടത്താനായാൽ മാത്രമേ മറ്റ് വിപണികൾക്കും നാളെ തിരിച്ചു വരവ് സാധ്യമാകൂ.  ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് 3%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി ഐടിയും, ഫാർമയും, എനർജിയും മാത്രമാണ് നഷ്ടം 3%ൽ താഴെ ഒതുക്കിയത്. മെറ്റൽ സൂചിക 6.8%വും, നിഫ്റ്റി റിയൽറ്റി 5.7%വും നഷ്ടമാണ് ഇന്ന് കുറിച്ചത്.  ട്രേഡ് ഡീൽ സാധ്യത മറ്റാരേക്കാളും വേഗത്തിൽ ഇന്ത്യയുമായി അമേരിക്കക്ക് ട്രേഡ് ഡീലിലെത്താൻ സാധിക്കുമെന്നത് മാത്രമാണ് ഇന്ത്യൻ വിപണിയുടെയും പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയുമായി വ്യാപാരക്കരാറിലെത്താൻ കൂടുതൽ സാധ്യതയുണ്ടെന്നതും, വ്യാപാരക്കരാർ ചർച്ചകൾ പുരോഗണിക്കുന്നുണ്ടെന്നതും ഇന്ത്യക്കും അമേരിക്കക്കും സാധ്യതയാണ്. 


Source link

Related Articles

Back to top button