KERALA

മികച്ച കളിക്കാര്‍ 50 വയസുവരെ കളിക്കണം; രോഹിത്, കോലി വിരമിക്കലിനെപ്പറ്റി യുവിയുടെ പിതാവ്


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരണവുമായി മുന്‍ താരവും യുവ്‌രാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. മികച്ച കളിക്കാര്‍ 50 വയസുവരെ കളിക്കളത്തില്‍ തുടരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രോഹിത്തും കോലിയും ആറു ദിവസങ്ങളുടെ ഇടവേളയ്ക്കിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ അത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിച്ചത്.ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് പ്രധാന താരങ്ങളുടെ വിരമിക്കല്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ട് പര്യടനം 2025-2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം കൂടിയാണ്.


Source link

Related Articles

Back to top button