WORLD

‘മിനി ഹിറ്റ്ലർ, കസേര തെറിക്കുമോ എന്നു പേടി’; യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷം


ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി അഹങ്കാരിയായി മാറിയെന്നും മിനി ഹിറ്റ്ലറായെന്നും കോൺഗ്രസ് എംപി മാണിക്യം ടാഗോർ പറഞ്ഞു. നിലവിലെ സാമൂഹ്യ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനാണു വിദ്വേഷ പരാമർശം നടത്തിയതെന്നു സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് പ്രതികരിച്ചു. ‘‘പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ വളരെ മോശമാണ്. പക്ഷേ ബിജെപി ഇപ്പോഴും പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും പഴയ പ്രശ്നങ്ങൾ ചികഞ്ഞു പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്’’ – ഡിംപിൾ യാദവ് കൂട്ടിച്ചേർത്തു. 


Source link

Related Articles

Back to top button