WORLD

മിന്നൽ ഹർത്താൽ: ‘കെഎസ്ആർടിസിക്ക് പോപ്പുലർ ഫ്രണ്ട് 2.43 കോടി നഷ്ടപരിഹാരം നൽകണം’


കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലില്‍ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ലെയിം കമ്മിഷണറുടെ റിപ്പോർട്ട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽനിന്നും പിന്തുണക്കാരിൽനിന്നും ഈടാക്കണമെന്ന് ക്ലെയിം കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്നു കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.പി.മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് കേസ് വീണ്ടും ഏപ്രിൽ 3ന് പരിഗണിക്കാൻ മാറ്റി.2022 സെപ്റ്റംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ 59 ബസുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഹൈക്കോടതി നിർദേശപ്രകാരം നാശനഷ്ടത്തിന്റെയും വരുമാന നഷ്ടത്തിന്റെയും പട്ടിക കെഎസ്ആർടിസി സമർപ്പിച്ചിരുന്നു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം പരിശോധിച്ച ക്ലെയിം കമ്മിഷണർ പി.ഡി.ശാർങ്ധരൻ, സ്വത്തുവകകള്‍ പിടിച്ചെടുക്കാൻ ഉത്തരവിട്ടത് ഹൈക്കോടതി ആയതിനാൽ ഇതിന്മേലുള്ള എതിർപ്പുകൾ കോടതി മുൻപാകെ ഉന്നയിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.


Source link

Related Articles

Back to top button