KERALA

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി


കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫി (21) ന്റെ മൃതദേഹമാണ് അമ്പലക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കടവിന് 200 മീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്. ആൽബിനൊപ്പം കാണാതായ അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോനെ കണ്ടെത്തിയിട്ടില്ല. ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ച വൈകിട്ട് നാലരയോടെ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്.


Source link

Related Articles

Back to top button