‘മീററ്റിലേതുപോലെ കൊന്ന് വീപ്പയിലാക്കും’; ഭാര്യയും കാമുകനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി, കേസ്

ഗോണ്ട: മീററ്റിൽ നടന്ന കൊലപാതകത്തിന് സമാനമായ രീതിയില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി യുവാവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. ജല്‍ നിഗത്തിലെ ജോലിക്കാരനായ ധര്‍മേന്ദ്ര കുഷ്വാഹ ആണ് ഭാര്യയായ മായാ മൗര്യയ്ക്ക് എതിരേ പരാതി നല്‍കിയിരിക്കുന്നത്. മായാ മൗര്യയും കാമുകനായ നീരജ് മൗര്യയും തന്നെ കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ധര്‍മേന്ദ്ര പറയുന്നു. മായ ധര്‍മേന്ദ്രയെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.2016-ലായിരുന്നു മായാ മൗര്യയും ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയവിവാഹം. മകളുണ്ടായ ശേഷം മായയുടെ പേരില്‍ മൂന്ന് കാറുകളും ധര്‍മേന്ദ്ര വാങ്ങി നല്‍കിയിരുന്നു. 2022-ല്‍ മായയുടെ പേരില്‍ കുറച്ച് സ്ഥലം വാങ്ങുകയും അവിടെ വീട് പണിയാനുള്ള കരാര്‍ മായയുടെ ബന്ധുവായ നീരജ് മൗര്യയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഈ സമയത്താണ് മായ നീരജുമായി അടുക്കുന്നത്. നീരജിന്റെ ഭാര്യ കോവിഡ് കാലത്ത് മരിച്ചതോടെ മായയും നീരജും തമ്മില്‍ കൂടുതല്‍ അടുത്തു.
Source link