KERALA
മീൻപിടിക്കുന്നതിനിടെ കടിച്ചുപിടിച്ച മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ചെന്നൈ: വായില്‍ കടിച്ചുപിടിച്ച മീന്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ചെങ്കല്‍പ്പെട്ട് മധുരാന്തകത്തിനടുത്തുള്ള അരയപാക്കം സ്വദേശി മണികണ്ഠനാണ്(29) മരിച്ചത്. വീടിനടുത്ത തടാകത്തില്‍നിന്ന് മീന്‍പിടിക്കുന്നതിനിടെ ആദ്യംകിട്ടിയ മീന്‍ കടിച്ചുപിടിച്ച് രണ്ടാമതൊന്നിനെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ കടിച്ചുപിടിച്ച മീന്‍ തൊണ്ടയില്‍ കുരുങ്ങി.മൂര്‍ച്ചയേറിയ മുള്ളുകളുള്ള മീനായതിനാല്‍ തൊണ്ട മുഴുവനായി കുത്തിക്കീറിയതായി പറയുന്നു. സമീപവാസികളെത്തി മീനിനെ പുറത്തെടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Source link