KERALA

അര്‍ബുദത്തിനും തോല്‍പ്പിക്കാനാകാത്ത പ്രണയം; നടി ഹിന ഖാന്‍ വിവാഹിതയായി


നടി ഹിന ഖാന്‍ വിവാഹിതയായി. പോഡ്കാസ്റ്ററായ റോക്കി ജയ്‌സ്വാളാണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ ഹിനയാണ് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ‘രണ്ട് വ്യത്യസ്ത ലോകങ്ങളില്‍നിന്ന് ഞങ്ങള്‍ സ്‌നേഹത്തിന്റെ ഒരു പ്രപഞ്ചം കെട്ടിപ്പടുത്തു. ഞങ്ങളുടെ വ്യത്യാസങ്ങള്‍ മാഞ്ഞുപോയി, ഹൃദയങ്ങള്‍ ഒത്തുചേര്‍ന്നു, ആജീവനാന്തം നിലനില്‍ക്കുന്ന ഒരു ബന്ധം സൃഷ്ടിച്ചു. ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ വെളിച്ചമാണ്, ഞങ്ങളുടെ പ്രതീക്ഷയാണ്, ഒരുമിച്ച് ഞങ്ങള്‍ എല്ലാ തടസ്സങ്ങളെയും മറികടക്കുന്നു. ഇന്ന്, ഞങ്ങളുടെ ഒത്തുചേരല്‍ സ്‌നേഹത്തിലും നിയമത്തിലും എന്നേക്കുമായി മുദ്രവെച്ചിരിക്കുന്നു. ഭാര്യയും ഭര്‍ത്താവുമായി ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു.’- വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Source link

Related Articles

Back to top button