WORLD

മുംബൈ ജഴ്സിയിൽ 89 കളി, 0 സെഞ്ചറി; ടീം മാറിയപ്പോൾ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചറി; തഴഞ്ഞ ബിസിസിഐയ്ക്കും ഇഷന്റെ മറുപടി– വിഡിയോ


ചെന്നൈ∙ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം കളിച്ച 89 മത്സരങ്ങളിലും നേടാനാകാത്ത ഐപിഎൽ സെഞ്ചറിയാണ് ഹൈദരാബാദ് ജഴ്സിയിൽ ഒരൊറ്റ മത്സരത്തിലൂടെ ഇഷൻ കിഷൻ നേടിയത്. ഇന്ത്യൻ ടീമിൽനിന്നും ഐപിഎലിൽനിന്നും തഴയപ്പെട്ടതടക്കം ഈയിടെ നേരിട്ട തിരിച്ചടികൾക്കുള്ള മറുപടിയായി ഇഷൻ കിഷന്റെ ഈ ഗംഭീര ഇന്നിങ്സ്.‌2023ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയതു മുതലാണ് ഇഷൻ കിഷൻ ബിസിസിഐയുടെ കണ്ണിലെ കരടായത്. മാനസിക സമ്മർദം ചൂണ്ടിക്കാട്ടി 3 മാസത്തിലേറെ മത്സരങ്ങളിൽനിന്നു വിട്ടുനിന്ന ഇരുപത്തിയാറുകാരൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്കുള്ള ക്ഷണവും നിരസിച്ചു. രഞ്ജി ട്രോഫി മത്സരം കളിച്ച് ഫോം തെളിയിക്കണമെന്ന ബിസിസിഐ നിർദേശവും ഇഷൻ മുഖവിലയ്ക്കെടുത്തില്ല. ഇതോടെ കഴിഞ്ഞവർഷം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും പുറത്തായി.


Source link

Related Articles

Back to top button