WORLD

മുഖം നോക്കി മനസ്സിലിരുപ്പ് പറയുന്ന ക്യാമറ വരുമോ? എഐ ഇല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് സുധാകരൻ; ലഹരിക്കെതിരെ മനുഷ്യച്ചങ്ങല


തിരുവനന്തപുരം ∙ വാർഡ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാത്ത ഡിസിസി അധ്യക്ഷന്മാർക്ക് കെപിസിസി ഭാരവാഹി യോഗത്തിൽ താക്കീത്. എത്രയും വേഗം വാർഡ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ആറു ഡിസിസികളോട് നേതൃത്വം ആവശ്യപ്പെട്ടു. വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ അധ്യക്ഷന്മാർക്കാണ് പാർട്ടി നിർദേശം. വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം 80 ശതമാനം പൂര്‍ത്തിയാക്കിയെന്നാണ് കെപിസിസി റിപ്പോർട്ട്.കടൽ മണൽ ഖനനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ തീരദേശ യാത്രയ്ക്കു പിന്നാലെ കോൺഗ്രസ് ഒറ്റയ്ക്ക് യാത്ര നടത്തും. ഏപ്രിലിൽ വാഹനജാഥ ആയിട്ടാണ് സതീശൻ യാത്ര നടത്തുന്നതെങ്കിൽ മേയിൽ കാൽനട ആയാണ് കോൺഗ്രസിന്റെ യാത്ര. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ജാഥ ക്യാപ്ടൻ ആകുമെങ്കിലും ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, എം.വിൻസന്റ്, ടി.സിദ്ദിഖ് എന്നിവരുടെ കൂട്ടായ നേതൃത്വമാകും ജാഥയെ നയിക്കുക എന്നാണ് വിവരം. പാർട്ടിയുടെ ഉറച്ചക്കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന തീരദേശ മേഖലയിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് അവരെ കോൺഗ്രസിനൊപ്പം നിർത്തുകയാണ് ലക്ഷ്യം.‌


Source link

Related Articles

Back to top button