KERALA
മുഖത്തേക്ക് മൂത്രം ഒഴിച്ചു, കൂട്ടബലാത്സംഗം ചെയ്യിച്ചു; ബി.ജെ.പി. എംഎൽഎയ്ക്കെതിരേ പരാതി

ബെംഗളൂരു: ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി പാർക്കിനടുത്തുള്ള മുനിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വാസന്തയും കമലും ചേർന്ന് ഒരു എസ്.യു.വിയിൽ തന്നെ കൂട്ടിക്കൊണ്ടുപോയി എം.എൽ.എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി.
Source link