മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല, ഹർജികൾ തള്ളി ഹൈക്കോടതി

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എയും, പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവും നൽകിയ റിവിഷൻ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആർഎൽ നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ നൽകിയ പരാതി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷൻ.കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടന്റെ ഹർജി. സിഎംആർഎൽ, കെആർഇഎംഎൽ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലെ ആരോപണം.
Source link