WORLD

ബാബറും ആഗ സൽമാനും തിളങ്ങി, പക്ഷേ ഏകദിനത്തിലും പാക്കിസ്ഥാന് രക്ഷയില്ല, വൻ തോൽവി


നേപ്പിയർ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാനു കൂറ്റൻ തോൽവി. 73 റൺസിനാണ് നേപ്പിയറിൽ നടന്ന ആദ്യ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തപ്പോൾ, മറുപടിയിൽ പാക്കിസ്ഥാൻ 271 റൺസിന് പുറത്തായി. ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തി. ട്വന്റി20 പരമ്പര കിവീസ് 4–1ന് വിജയിച്ചിരുന്നു.ട്വന്റി20 പരമ്പരയിലെ നാണക്കേട്, ഏകദിന പരമ്പര ജയിച്ച് മാറ്റിയെടുക്കാനാണു പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ അതിനു തിരിച്ചടിയേറ്റു. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 111 പന്തുകൾ നേരിട്ട മാർക് ചാപ്മാൻ 132 റൺസെടുത്തു. ആറു സിക്സുകളും 13 ഫോറുകളുമാണു ചാപ്മാൻ ബൗണ്ടറി കടത്തിയത്. ഡാരിൽ മിച്ചലും (84 പന്തിൽ 76), മുഹമ്മദ് അബ്ബാസും (26 പന്തിൽ 52) അർധ സെഞ്ചറികൾ സ്വന്തമാക്കി.


Source link

Related Articles

Back to top button