KERALA

നിലത്തുവീണ ഭക്ഷണം പൊടി തട്ടിയെടുത്ത് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം


കൊതിപ്പിക്കുന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അത് കയ്യിൽ നിന്ന് വഴുതി നിലത്തു വീണാൽ നിങ്ങൾ എന്താണ് ചെയ്യുക? പൊടി തട്ടിക്കളഞ്ഞ് കഴിക്കാൻ പറ്റുന്നവയാണെങ്കിൽ ഉടൻ നിലത്തു നിന്ന് എടുത്തു കഴിക്കുന്നവരും അത് തൊടാൻ തന്നെ തയ്യാറാകാത്തവരുമുണ്ട്. ആഹാര സാധനങ്ങൾ നിലത്തു വീണ് നിമിഷങ്ങൾക്കകം തിരിച്ചെടുക്കാനായാൽ അത് ഭക്ഷ്യയോഗ്യമാണെന്ന തരത്തിൽ ചില ‘നിയമങ്ങൾ’ പ്രചാരത്തിലുണ്ട്. ഇതിൽ പ്രധാനിയാണ് ഫൈവ് സെക്കൻഡ് നിയമം (5 second rule). ഭക്ഷണം നിലത്ത് വീണ് അഞ്ച് സെക്കൻ്റിനുള്ളിൽ തിരികെ എടുത്താൽ അത് ഭക്ഷ്യയോഗ്യമാണെന്നതാണ് ഫൈവ് സെക്കൻഡ് നിയമത്തിൽ പറയുന്നത്.ഇതിലെ വാസ്തവം തെളിയിക്കുകയാണ് മൈക്രോബയോളജിസ്റ്റും ചിക്കാഗോ സ്വദേശിയുമായ നിക്കോളാസ് എയ്ച്ചർ. സാമ്പിൾ ശേഖരിച്ച് സിനിമാ തിയേറ്ററടക്കമുള്ള പൊതു ഇടങ്ങളിലെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്ന നിക്കോളാസ്, ടിക്‌ടോകിലൂടെയാണ് വീഡിയോ പങ്കുവെക്കാറുള്ളത്. ഇത്തരത്തിൽ പരീക്ഷണങ്ങളിൽ തല്പരനായ നിക്കോളാസ് ടിക്ടോക് ഫോളോവേഴ്സിൻ്റെ അഭ്യർഥന മാനിച്ചാണ് ഫൈവ് സെക്കൻഡ് നിയമം പരീക്ഷിക്കുന്നത്.


Source link

Related Articles

Back to top button