KERALA
മുഖ്യമന്ത്രിയുടെ പേരില്‍ തൊഴില്‍തട്ടിപ്പ്; എട്ടുലക്ഷംരൂപ തട്ടിയെടുത്തു, ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയുടെ പേരില്‍ തൊഴില്‍തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് പിടിയിലായത്. പാലപ്പുറം സ്വദേശിയായ ബേക്കറി ജീവനക്കാരന് ഹരിദാസന്റെ രണ്ടു മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാങ്ങിച്ചുനല്കാമെന്ന് പറഞ്ഞ് എട്ടുലക്ഷത്തിലധികംരൂപയാണ് മുഹമ്മദാലി തട്ടിയെടുത്തത്. കോതക്കുറിശ്ശി സ്വദേശിയായ മുത്തു എന്നയാളാണ് മുഹമ്മദാലിയെ ഹരിദാസന് പരിചയപ്പെടുത്തി കൊടുത്തത്. കേസിലെ ഒന്നാംപ്രതിയായ മുത്തുവിനെ പിടികൂടാനുണ്ട്. മുഹമ്മദാലി മുന്‍പ് സെക്രട്ടേറിയേറ്റില്‍ ബൈന്‍ഡിങ് ജോലി ചെയ്തിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുമായി ഏറെ അടുത്തബന്ധം ഉണ്ടാക്കിയെന്ന് വിശ്വസിപ്പിച്ചാണ് ഹരിദാസന്റെ പക്കല്‍നിന്ന് പണംതട്ടിയത്.
Source link