മുട്ടുമടക്കി ട്രംപ്; യൂറോപ്യൻ യൂണിയന് തീരുവ 15% മാത്രം, ചൈനയുമായും ചർച്ച, ഓഹരിക്ക് ആവേശം, സ്വർണം വീണു, എണ്ണവില മേലോട്ട്

ഒടുവിൽ, യൂറോപ്യൻ യൂണിയനുമുന്നിൽ മുട്ടുമടക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്കോട്ലൻഡിൽ യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലെയെനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ യൂറോപ്യൻ യൂണിയനുമേൽ 15% ഇറക്കുമതി തീരുവ ഈടാക്കാൻ തീരുമാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. നേരത്തേ 50 ശതമാനവും പിന്നെ അതുകുറച്ച് 30 ശതമാനവും തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. ഈ തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിനു 30% തീരുവ പ്രാബല്യത്തിൽ വരുംമുൻപ് യുഎസും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി സമവായത്തിൽ എത്തുകയായിരുന്നു.ബില്യൻ കണക്കിനു ഡോളർ മതിക്കുന്ന യുഎസ് ആയുധങ്ങളും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ വാങ്ങും. കടുപ്പമേറിയ ചർച്ചയാണ് നടന്നതെന്നും വമ്പൻ ഡീലാണ് പ്രഖ്യാപിച്ചതെന്നും ട്രംപും ഫോൻ ഡെർ ലേയെനും പ്രതികരിച്ചു. ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത് യൂറോപ്യൻ യൂണിയനുമായി ഒരു ഡീലിന് 50:50 സാധ്യതയേയുള്ളൂ എന്നായിരുന്നു.യുഎസ് ഓഹരികളിൽ ഉണർവ്; ഏഷ്യ സമ്മിശ്രംജപ്പാൻ, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയവയ്ക്കു പിന്നാലെ യൂറോപ്യൻ യൂണിയനുമായും യുഎസ് വ്യാപാരഡീലിൽ എത്തിയതോടെ ഓഹരി വിപണികൾ ഉണർവിലായി. യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.4%, എസ് ആൻഡ് പി500 ഫ്യൂച്ചേഴേസ് 0.3%, നാസ്ഡാക് 0.4% എന്നിങ്ങനെ ഉയർന്നു.
Source link