WORLD

മുതിര്‍ന്നവർക്കും വേണം വിനോദയാത്രകൾ; യാത്രയ്ക്ക് മുൻപ് മെഡിക്കൽ ചെക്കപ്പ് അത്യാവശ്യമോ?


മുതിര്‍ന്ന പ്രായക്കാരുടെ യാത്രകള്‍ പുണ്യസ്ഥലങ്ങളിലേക്ക് മാത്രമെന്നൊരു ധാരണയുണ്ട് ചിലര്‍ക്ക്. വിശ്വാസികള്‍ക്ക് അത് ഊര്‍ജം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഉല്ലാസവും വിനോദവുമൊക്കെ തേടിയുള്ള യാത്രകള്‍ക്കും ഈ പ്രായത്തില്‍ സ്ഥാനമുണ്ട്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം പോക്കറ്റിനൊതുങ്ങുന്ന ടൂറുകള്‍ പോകാം. അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഏകദിന യാത്രകളായാലും മതി.പ്രായത്തിന് ചേരുന്ന യാത്ര ആരോഗ്യവും  ശാരീരിക പരാധീനതകളും കണക്കിലെടുത്തു വേണം മുതിര്‍ന്നവര്‍ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍. പുലര്‍കാലേ എഴുന്നേല്‍പ്പിച്ച് സ്ഥലങ്ങളില്‍ നിന്നു സ്ഥലങ്ങളിലേക്ക് നെട്ടോട്ടമോടിക്കുന്ന ടൂര്‍ ടൈംടേബിള്‍ എല്ലാവര്‍ക്കും യോജിച്ചതാകണമെന്നില്ല. മനസ്സിനെ ശാന്തമാക്കുന്ന ഏത് ഇടവും നല്ലതുതന്നെ. മുതിര്‍ന്നവരോട് സൗഹാര്‍ദം പുലര്‍ത്തുന്ന സൗകര്യങ്ങള്‍ വേണം. ശുചിമുറികള്‍ ഉണ്ടാകണം. വയറിന് ദോഷം ചെയ്യാത്ത നല്ല ഭക്ഷണവും വേണം. മലകയറ്റവും സാഹസിക പ്രവൃത്തികളുമൊക്കെ പലര്‍ക്കും പറ്റിയെന്നുവരില്ല.


Source link

Related Articles

Back to top button