INDIA

മുത്തൂറ്റ് ഫിനാൻസിന് ചരിത്രനേട്ടം; വിപണിമൂല്യം ‘ലക്ഷം കോടി’ രൂപ കടന്നു, നേട്ടം കുറിക്കുന്ന ആദ്യ കേരള കമ്പനി


കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ വിപണിമൂല്യം (market capitalization) ഒരുലക്ഷം കോടി രൂപ ഭേദിക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് (Muthoot Finance). ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ മുത്തൂറ്റ് ഫിനാൻസ് ഈ നിർണായക നാഴികക്കല്ല് ഭേദിച്ചു. ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്യുന്ന മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്.എൻഎസ്ഇയിൽ 2.61% ഉയർന്ന് ഓഹരി റെക്കോർഡ് 2,510 രൂപയിൽ വ്യാപാരം ചെയ്യുന്നു. വിപണിമൂല്യം 1,00,807.58 കോടി രൂപ. റിസർവ് ബാങ്ക് കഴിഞ്ഞവാരം സ്വർണപ്പണയ വായ്പാ മാനദണ്ഡങ്ങൾ ഇടപാടുകാർക്ക് പ്രയോജനപ്പെടുംവിധം ആകർഷകമാക്കിയതാണ് (Read Details..) കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന് കരുത്തായത്.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button