KERALA
മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്രമം മറന്നു, തിടുക്കത്തിന് തിരിച്ചടി

കൊച്ചി: മുനമ്പം ഭൂമിവിഷയത്തില്‍ തിടുക്കത്തിലുള്ള തീരുമാനമാണ് സര്‍ക്കാരിന് തിരിച്ചടിയായത്. വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയുടെ കാര്യത്തിലെ ഏതുതീരുമാനവും വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമികധാരണയില്ലാതെപോയതാണ് തിരിച്ചടിക്ക് കാരണമായത്.ജുഡീഷ്യല്‍ അന്വേഷണമല്ല വസ്തുതാന്വേഷണമാണ് കമ്മിഷന്‍ നടത്തുന്നതെന്ന സര്‍ക്കാര്‍ നിലപാടും കോടതി അംഗീകരിച്ചില്ല. നിലവിലെ താമസക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു കമ്മിഷന്റെ ചുമതല.
Source link