INDIA

മുന്നേറാനാകാതെ വിപണി, മുന്നേറി വളം, ഡിഫൻസ്, റിയൽറ്റി ഓഹരികൾ


വിൽപന സമ്മർദ്ദം തുടർന്ന ഇന്ത്യൻ വിപണിയിൽ മുൻനിര സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ വളം, ഡിഫൻസ്, റിയൽറ്റി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. അമേരിക്കൻ ഫ്യൂച്ചറുകളും പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിൽ തുടങ്ങിയതും ഇന്ത്യൻ വിപണിക്ക് കെണിയായി. വിദേശ ഫണ്ടുകൾ വില്പന തുടരുന്നതും വിപണിയെ സ്വാധീനിച്ചു. ഇന്ന് 24845 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 24500 പോയിന്റിൽ പിന്തുണ നേടി 174 പോയിന്റ് നഷ്ടത്തിൽ 24542 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 636 പോയിന്റുകൾ നഷ്ടമാക്കി 80737 പോയിന്റിലും ക്ളോസ് ചെയ്തു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും ഇന്ന് നഷ്ടം ഒഴിവാക്കി. കുതിച്ചുകയറി വളം ഓഹരികൾആർബിഐ അടിസ്ഥാന പലിശനിരക്കിൽ ഇളവ് വരുത്തുന്നത് ഓട്ടോ, റിയൽറ്റി മേഖലകൾക്കൊപ്പം ഇൻഫ്രാ, കൺസ്യൂമർ മേഖലകൾക്കും അനുകൂലമാണ്. 


Source link

Related Articles

Back to top button