INDIA

മുന്നേറി ഇന്ത്യൻ വിപണി, കൊടുമ്പിരി കൊണ്ട് താരിഫ് യുദ്ധം, ചൈനക്ക് താരിഫ് 145%ൽ നിന്നും 245%


മാർച്ചിൽ ഇന്ത്യയുടെ പണപ്പെരുപ്പം വീണ്ടും ക്രമപ്പെട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ, കൺസ്യൂമർ, റിയൽറ്റി സെക്ടറുകൾക്ക് പിന്തുണ നൽകി. റിസൾട്ട് പ്രതീക്ഷയിൽ ഐടി സെക്ടർ പിടിച്ചു നിന്നതും, ഇൻഡസ്ഇന്‍ഡ് ബാങ്ക് റിപ്പോർട്ട് അനുകൂലമായതും ഇന്ന് ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ബാങ്ക് നിഫ്റ്റി 1.41%വും ഫിനാൻഷ്യൽ സെക്ടർ 0.84%വും എഫ്എംസിജി 0.80%വും മുന്നേറിയതിന് പുറമെ മെറ്റൽ സൂചിക തകർച്ചയിൽ നിന്നും തിരിച്ചു കയറിയതും ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് വഴിവച്ചു. ഇൻഡസ്ഇന്‍ഡ് ബാങ്കിന്റെയും, ആക്സിസ് ബാങ്കിന്റെയും പിന്തുണയിൽ മുന്നേറി നിന്ന ബാങ്ക് നിഫ്റ്റിക്ക് അവസാന മണിക്കൂറുകളിൽ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും കൂടി മുന്നേറിയത് അനുകൂലമായി. നിഫ്റ്റി 108 പോയിന്റ് നേട്ടത്തിൽ 23437 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 77044 പോയിന്റിലേക്ക് മുന്നേറി. വിപ്രോക്ക് ലാഭവളർച്ച 26%  ഇൻഡസ്ഇന്‍ഡ് ബാങ്ക് റിപ്പോർട്ട് 


Source link

Related Articles

Back to top button