KERALA

മുന്‍വൈരാഗ്യം; എട്ടുവയസ്സുകാരനെ അടിച്ചു, തുടയില്‍ കടിച്ചു; 40-കാരനെതിരേ കേസ്


ചെറായി(എറണാകുളം): മുന്‍വൈരാഗ്യം മൂലം എട്ടുവയസ്സുകാരനെ പുറത്തിടിക്കുകയും തുടയില്‍ കടിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ മുനമ്പം പോലീസ് കേസ് എടുത്തു. ഞാറയ്ക്കല്‍ സ്വദേശി ജോമോന്റെ (40) പേരിലാണ് കേസ്. കഴിഞ്ഞദിവസം പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് കുട്ടിയുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. സ്‌കൂള്‍ അവധിസമയത്ത് ബന്ധുവീട്ടില്‍ വന്നു നില്‍ക്കുകയായിരുന്നു കുട്ടി. പ്രതി മുനമ്പം പ്രദേശത്ത് അല്ലറചില്ലറ കൂലിപ്പണികള്‍ എടുത്തു ജീവിക്കുന്നയാളാണ്. ഇയാള്‍ കുറച്ചുദിവസം മുന്നേ ഈ വീട്ടിലെത്തി ബഹളം വെച്ചിരുന്നു.


Source link

Related Articles

Back to top button