WORLD
‘മുറിയുടെ മുന്നില്‍ മൂത്രമൊഴിക്കും, ഉപദ്രവിക്കും; 19കാരിയായ മകൾക്കും മർദനം’: ഭർത്താവിനെതിരെ 47കാരിയുടെ വെളിപ്പെടുത്തൽ

കോട്ടയം ∙ ഭര്‍ത്താവും ഭര്‍തൃമാതാവും ചേർന്ന് തന്നെയും മകളെയും ക്രൂരമായി പീഡിപ്പിക്കുന്നെന്ന് 47 വയസ്സുകാരിയുടെ വെളിപ്പെടുത്തൽ. ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും ഭർതൃമാതാവ് അശ്ലീലം പറയുന്നെന്നുമാണ് പരാതി. ഭാര്യയുടെ പരാതിയിൽ ജോമോനെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തൊമ്പതുകാരിയായ മകളെയും ജോമോൻ മർദിക്കുന്നുണ്ടെന്നാണ് ഭാര്യ വെളിപ്പെടുത്തൽ. ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. ഭര്‍ത്താവ് ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭര്‍തൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് ആരോപണം.
Source link