KERALA
വെണ്ണൂർ സഹകരണബാങ്കിലെ നിയമന ക്രമക്കേട്; സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ

തൃശൂർ: വെണ്ണൂർ സഹകരണബാങ്കിലെ നിയമന ക്രമക്കേടിൽ വെണ്ണൂർ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ. ഭരണ സമിതി അംഗമായിരുന്ന സി.ജെ ജെയിംസിന്റെ ഭാര്യ ജിനി ജെയിംസിനെ താത്കാലികമായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സഹകരണ ബാങ്ക് സെക്രട്ടറി ഇ.ഡി സാബുവിനെതിരേ സഹകരണ സംഘം രജിസ്ട്രാർ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വെണ്ണൂർ സഹകരണബാങ്കിലെ വിവിധ തസ്തികകളിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന് ജിൻസി പൗലോസ് വിജിലൻസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
Source link