KERALA
മൂന്നാമത്തെ കുഞ്ഞിന് 50,000 രൂപ, ആൺകുട്ടിയെങ്കിൽ പശുവും സമ്മാനം; വാഗ്ദാനവുമായി ആന്ധ്രപ്രദേശ് എംപി

അമരാവതി: മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തില്‍ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നവര്‍ക്ക് പശുവിനെ സമ്മാനമായി നല്‍കുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തില്‍ നിന്നെടുക്കുമെന്നാണ് എംപിയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ പ്രഖ്യാപനം. നായിഡുവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു.
Source link