KERALA

മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും


എറണാകുളം: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി. നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.കെ. സുരേഷ് തടവും പിഴയും വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒടുക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരയ്ക്ക് നല്‍കുന്നതിനും കോടതി ഉത്തരവിട്ടു.


Source link

Related Articles

Back to top button