KERALA
‘ഓടിയതില്‍ എന്ത് തെറ്റ്’, പോലീസ് തിരയുമ്പോൾ സഹോദരന്റ ന്യായീകരണ പോസ്റ്റ് പങ്കുവെച്ച് ഷൈൻ

ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോ, പോലീസ് തിരച്ചില്‍ തുടരുമ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സജീവം. ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ താരം ഇന്‍സ്റ്റഗ്രാമിലെ സ്വന്തം പ്രൊഫൈലില്‍ ഇപ്പോഴും സ്റ്റോറികള്‍ പങ്കുവെക്കുന്നുണ്ട്. ഇതില്‍ ഒന്ന് താന്‍ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതിനെ ന്യായീകരിച്ചുകൊണ്ടുള്ള സഹോദരന്റെ പോസ്റ്റാണ്.’ഷൈന്‍ ഓടിയതില്‍ എന്ത് തെറ്റ്. റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാല്‍ മതി’, എന്നാണ് സഹോദരൻ ജോ കുട്ടൻ ഒരു ചാനലിനോട് പ്രതികരിച്ചത്. ഇതിന്റെ കാർഡ് സംവിധായകൻ റഫ്‌നാസ് റഫീഖ് സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഷൈൻ തന്റെ സ്റ്റോറിയിൽ ഷെയർ ചെയ്തത്.
Source link