INDIA

വെള്ളിക്ക് ‘പൊൻതിളക്കം’; റെക്കോർഡിട്ട് വില, നിക്ഷേപിക്കാൻ പറ്റിയത് വെള്ളിയോ?


നോക്കി നിൽക്കെയാണ് സ്വർണ വിലയെക്കാളും മുന്നേ വെള്ളി വില കുതിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് കേരളത്തിൽ 121 രൂപയാണ് വില. ഇന്നലെത്തെ വെള്ളിവില 118 രൂപയും മെയ് മാസം 18ാം തിയതി ഒരു ഗ്രാമിന് 97 രൂപയുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 93 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില.13 വർഷത്തിന് ശേഷം ആദ്യമായി ഔൺസിന് 36 ഡോളറിന് മുകളിലേക്ക് ഉയർന്ന വെള്ളിയുടെ വിലയിൽ ശക്തമായ മുന്നേറ്റ പ്രവണതയാണിപ്പോൾ ഉള്ളത്. സിൽവർ ഇടിഎഫ്  നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതും വ്യാവസായിക ആവശ്യത്തിനുള്ള വെള്ളിക്ക് ആവശ്യമോറുന്നതുമാണ് വിലയുയരുന്നതിന്റെ പ്രധാന കാരണം.പുതിയ ഉയരത്തിലേയ്ക്ക്2025ൽ സ്വർണത്തിന്റെ രാജ്യാന്തര വില 43.7 ശതമാനമാണ് ഉയർന്നത്. ഇതുവരെ വെള്ളിയുടെ വിലയിലുണ്ടായ മുന്നേറ്റം 22.3 ശതമാനമാണ്. എന്നാൽ സ്വർണ വിലയിലെ തുടർന്നുള്ള മുന്നേറ്റം ഇതേ നിലയിൽ തന്നെയാകണമെന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളിയാകട്ടെ വേറിട്ട പ്രകടനം കാഴ്ചവയ്ക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 


Source link

Related Articles

Back to top button