KERALA

മൃതദേഹം മുതലകൾക്ക്, ഡ്രൈവർമാർ ഇരകൾ; സീരിയൽ കില്ലർ ഡോ. ദേവേന്ദർ ശർമ്മ  പിടിയിൽ


ന്യൂഡൽഹി: ടാക്‌സി ഡ്രൈവർമാരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ മുതലകൾക്കു തിന്നാൻ വലിച്ചെറിഞ്ഞു കൊടുത്തു കുപ്രസിദ്ധനായ കുറ്റവാളി ഒടുവിൽ പോലീസ് വലയിൽ. ആയുർവേദ പ്രാക്ടീഷണറായി ജീവിതം ആരംഭിച്ച ഡോ. ദേവേന്ദർ ശർമ്മയാണ് പരോളിൽ ഇറങ്ങി മുങ്ങി രണ്ടു വർഷത്തിനു ശേഷം രാജസ്ഥാനിൽ പോലീസിന്റെ പിടിയിലാവുന്നത്. ഡോക്ടർ ഡെത്ത് എന്നാണ് പോലീസ് വൃത്തങ്ങളിൽ ഇയാൾ അറിയപ്പെടുന്നത്‌. ബി.എ.എം.എസ് (ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി) ഡിഗ്രി ഉടമയായ ദേവേന്ദർ ശർമ്മ 2002-നും 2004-നും ഇടയിൽ ഒട്ടേറെ ടാക്‌സി- ട്രക്ക് ഡ്രൈവർമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഇയാൾ പരോളിൽ ഇറങ്ങി മുങ്ങിയത്.


Source link

Related Articles

Back to top button