KERALA

മെട്രോ ഫീഡർ സർവീസ് ഓട്ടോകൾക്ക് പണി ചെയ്യിക്കാൻ പണമില്ല, ടെസ്റ്റ് നടത്താനാകാതെ 30 ഇ-ഓട്ടോകൾ


കൊച്ചി: ടെസ്റ്റിനുപോകാനാവാതെ രണ്ടുമാസമായി കലൂർ മെട്രോ സ്റ്റേഷനിൽ കിടക്കുന്നത് മുപ്പതോളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ. ടെസ്റ്റിന് മുന്നോടിയായുള്ള പണികൾക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താനാകാത്തതാണ് ഇ-ഓട്ടോറിക്ഷകൾ മെട്രോ സ്റ്റേഷനിൽ നിർത്തിയിടാൻ കാരണം.മെട്രോ ഫീഡർ സർവീസ് നടത്തുന്നതുകൊണ്ടാണ് ഇവ മെട്രോ പാർക്കിങ് ഏരിയയിൽ ഇട്ടിരിക്കുന്നതെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ സൈമൺ ഇടപ്പള്ളി പറഞ്ഞു. കൊച്ചി നഗരസഭയുടെ ഇ-ഓട്ടോ പദ്ധതിയിൽ ഉൾപ്പെടുത്തി ജർമൻ ഇന്റർനാഷണൽ കോർപ്പറേഷൻ അനുവദിച്ച ഫണ്ടും ബാക്കിതുക ലോണും ചേർത്താണ് ഇഡിഎഡിസിഎസ് 2022 ഒക്ടോബറിൽ 30 ഓട്ടോറിക്ഷകൾ നിരത്തിലിറക്കിയത്.


Source link

Related Articles

Back to top button