KERALA

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കാൻ ഇന്‍സ്റ്റ ചാനൽ; അഡ്മിന്‍ പിടിയില്‍


ബെംഗളൂരു: മെട്രോ ട്രെയിന്‍ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകര്‍ത്തി ഇന്റർനെറ്റിൽ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കര്‍ണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘മെട്രോ ചിക്‌സ്’ എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 27 വയസ്സുകാരനായ ഇയാള്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.പതിവായി മെട്രോ മാര്‍ഗമാണ് യാത്ര ചെയ്തിരുന്നത്. സ്ത്രീകളുടെ ചിത്രം അവരുടെ അനുവാദമില്ലാതെ പകര്‍ത്തി പങ്കുവെക്കുന്നത് പതിവാക്കിയ അക്കൗണ്ടുകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെയാളുകള്‍ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ മെട്രോ ക്ലിക്ക്സ്, @മെട്രോ ചിക്ക്സ്, എന്നീ പേരുകളിലുള്ള ഇന്‍സ്റ്റ ചാനലിനും സ്പീഡി വീഡി 123 എന്ന ടെലഗ്രാം ചാനലിനും എതിരേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ‘സുന്ദരികളായ പെണ്‍കുട്ടികളെ നമ്മള്‍ മെട്രോയില്‍ കണ്ടെത്തുന്നു’ എന്ന അടിക്കുറിപ്പ് നല്‍കിയായിരുന്നു ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നത്.


Source link

Related Articles

Back to top button