KERALA

'മെയ് 26-ന് തന്നെ താരങ്ങള്‍ മടങ്ങണം';ബിസിസിഐയോട് നിലപാട് കടുപ്പിച്ച് ദക്ഷിണാഫ്രിക്ക


ന്യൂഡല്‍ഹി: ഐപിഎല്‍ പുനരാരംഭിക്കാനിരിക്കേ താരങ്ങള്‍ നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ മടങ്ങണമെന്ന് ദക്ഷിണാഫ്രിക്ക. താരങ്ങള്‍ മെയ് 26-ന് തന്നെ തിരിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഷുക്രി കൊണ്‍റാഡ് പറഞ്ഞു. അതേസമയം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 17-നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്. ഐപിഎല്ലും ബിസിസിഐയുമായും ഉണ്ടായിരുന്ന ധാരണ മെയ് 26 ന് താരങ്ങള്‍ മടങ്ങണമെന്നുള്ളതായിരുന്നു. കാരണം ഫൈനല്‍ 25-ാം തീയ്യതിയാണ്. ഞങ്ങള്‍ 30 ന് പുറപ്പെടുന്നതിനാല്‍ അവര്‍ക്ക് സമയം കിട്ടുമായിരുന്നു. ഇതുവരെ ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. – ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ പറഞ്ഞു.


Source link

Related Articles

Back to top button