KERALA
മെറ്റ് ഗാലയിലെത്തിയില്ല,ബെന്നിക്കും കൂട്ടുകാർക്കുമൊപ്പം ഭക്ഷണമുണ്ടാക്കി കഴിച്ചു;ചിത്രങ്ങളുമായി സെലീന

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റാണ് മെയ് അഞ്ചിന് ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയത്തില്‍ അരങ്ങേറിയ മെറ്റ് ഗാല. ലോകമൊട്ടാകെയുള്ള സെലിബ്രിറ്റികള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനത്തില്‍ റെഡ് കാര്‍പറ്റിലെത്തുന്ന മെറ്റ്ഗാലയില്‍ ഇത്തവണ ആരാധകര്‍ക്ക് അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസിനെ കാണാനായിരുന്നില്ല.നിര്‍മാതാവായ ബെന്നി ബ്ലാങ്കോയുമായി താരത്തിന്റെ വിവാഹനിശ്ചയം നടന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ മെറ്റ് ഗാലയിലെ ചുവപ്പ് പരവതാനിയില്‍ സെലീനയേയും പ്രതിശ്രുതവരനേയും ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.
Source link