WORLD
"ഹരിതകർമസേന ഫീസീടാക്കി വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വഴിയരികിൽ കൂട്ടിയിട്ട് കത്തിക്കുന്നു" പ്രചാരണം വ്യാജം | Fact Check

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമസേന.വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിച്ച് ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നതാണ് ഹരിതകർമ സേനയുടെ പ്രവർത്തനരീതി. എന്നാൽ ഇപ്പോൾ ഫീസ് ഈടാക്കി ഹരിത കർമസേന കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് പരസ്യമായി കത്തിക്കുന്നെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം∙ അന്വേഷണം
Source link