KERALA

‘മൈസൂര്‍ പാക്കിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല’; പ്രതികരിച്ച് കൊട്ടാരത്തിലെ പാചകകുടുംബാംഗം


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളുടെ ചൂട് കുറഞ്ഞുവരുന്നതിനിടയ്ക്കാണ് മൈസൂര്‍പാക്കിന്റെ പേര് മാറ്റുകയാണെന്ന് പറഞ്ഞ് ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകളുടെ പക്ഷം. മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബത്തിലെ അംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയാണ് എസ്. നടരാജ് എന്ന് പേരുള്ള ഇയാള്‍. ഇപ്പോഴും മൈസൂര്‍ പാക്കുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ക്ക് തങ്ങളുടെ മുൻഗാമികൾ കണ്ടുപിടിച്ച പലഹാരത്തിന്റെ പേര് മാറ്റിയതിനോട് കടുത്ത അതൃപ്തിയാണുള്ളതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.


Source link

Related Articles

Back to top button