INDIA
മൊത്തം ബിസിനസ് 528640 കോടി രൂപ, രാജ്യത്തെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായി ഫെഡറൽ ബാങ്ക്

2025 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയർന്നു. 556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റാദായം 861.75 കോടി രൂപയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്കായി ഫെഡറൽ ബാങ്ക് മാറിയെന്ന് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ അറിയിച്ചു.ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പാമുന്നേറ്റംബാങ്കിന്റെ മൊത്തം ബിസിനസ് 8.58 ശതമാനം വര്‍ധിച്ച് 528640.65 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 266064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03 ശതമാനം വർദ്ധനവോടെ 287436.31 കോടി രൂപയായി.
Source link