WORLD
സംസ്ഥാന കമ്മിറ്റിയിലേക്ക് വൻ പുതുമുഖ നിര വരും; 15 പുതുമുഖങ്ങൾക്ക് എങ്കിലും സാധ്യത

കൊല്ലം∙ സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്നു തിരഞ്ഞെടുക്കുമ്പോൾ 15 പുതുമുഖങ്ങളെങ്കിലും അതിൽ ഇടം പിടിക്കാൻ സാധ്യത. 88 അംഗ കമ്മിറ്റി വികസിപ്പിക്കാൻ തീരുമാനിച്ചാൽ പുതുമുഖങ്ങൾ ഇനിയും വർധിക്കാം. സംസ്ഥാനകമ്മിറ്റിയിൽ വരാൻ പോകുന്നത് വൻ അഴിച്ചുപണിയാണ് എന്നതുകൊണ്ടു തന്നെ 25 ൽ ഏറെപ്പേർ കമ്മിറ്റി അംഗത്വം പ്രതീക്ഷിച്ച് രംഗത്തുണ്ട്.പുതിയ 5 ജില്ലാ സെക്രട്ടറിമാരായ എം.രാജഗോപാലൻ, എം.മെഹബൂബ്, കെ.റഫീഖ്, വി.പി.അനിൽ, കെ.വി.അബ്ദുൽ ഖാദർ എന്നിവർ ഉറപ്പായും സംസ്ഥാന കമ്മിറ്റിയിൽ വരും. കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി തിരഞ്ഞെടുക്കപ്പെട്ട ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെ പൂർണ അംഗങ്ങളാക്കിയേക്കാം.
Source link